Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Don 3

‌‌ഡോ​ൺ 3 പ്ര​മൊ വ​രെ ഷൂ​ട്ട് ചെ​യ്തു, എ​ന്നി​ട്ട് പി​ൻ​മാ​റി, 45 കോ​ടി ന​ഷ്ട​പ​രി​ഹാ​രം വേ​ണം: ര​ൺ​വീ​ർ സിം​ഗി​ന് വി​ല​ക്ക്

ര​ൺ​വീ​ർ സിം​ഗി​ന് വി​ലേ​ക്ക​ർ​പ്പെ​ടു​ത്തി ബോ​ളി​വു​ഡ് സി​നി​മ സം​ഘ​ട​ന​യാ​യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് വെ​സ്റ്റേ​ൺ ഇ​ന്ത്യ സി​നി എം​പ്ലോ​യീ​സ്. ഫ​ർ​ഹാ​ൻ അ​ക്ത​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഡോ​ൺ 3 എ​ന്ന ചി​ത്ര​ത്തി​ൽ നി​ന്ന് യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ താ​രം പി​ന്മാ​റി​യ​തി​ലാ​ണ് ക​ടു​ത്ത ന​ട​പ​ടി.

നി​ർ​മാ​ണ​ക്ക​മ്പ​നി​യാ​യ എ​ക്‌​സ​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ആ​ണ് ര​ൺ​വീ​റി​നെ​തി​രേ സം​ഘ​ട​ന​യെ സ​മീ​പി​ച്ച​ത്. 

ചി​ത്ര​ത്തി​ന്‍റെ പ്രീ-​പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ​ക്കാ​യി ഇ​തു​വ​രെ ചി​ല​വാ​യ 45 കോ​ടി രൂ​പ ര​ൺ​വീ​ർ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ എ​ക്സ​ൽ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.  

ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധ​ന​യും തി​ര​ക്ക​ഥാ ച​ർ​ച്ച​ക​ളും പ്ര​മോ ഷൂ​ട്ടും ര​ൺ​വീ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ന​ട​ന്ന​തെ​ന്നും അ​തി​നാ​ൽ പെ​ട്ടെ​ന്നു​ള്ള പി​ന്മാ​റ്റം വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി​വ​ച്ച​താ​യും നി​ർ​മാ​താ​ക്ക​ൾ സം​ഘ​ട​ന​യെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ സം​ഘ​ട​ന​യ്ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നാ​ണ് ര​ൺ​വീ​ർ സിം​ഗി​ന്‍റെ സെ​ക്ര​ട്ട​റി ഇ​മെ​യി​ൽ വ​ഴി ന​ൽ​കി​യ മ​റു​പ​ടി. 

ന​ട​ന്‍റെ ഈ ​നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഒ​രു സൂ​പ്പ​ർ​താ​ര​വും നി​യ​മ​ത്തി​ന് മു​ക​ളി​ല​ല്ലെ​ന്നും എ​ഫ്‌​ഡ​ബ്ല്യു​ഐ​സി​ഇ പ്ര​സി​ഡ​ന്‍റ് ബി.​എ​ൻ. തി​വാ​രി പ​റ​ഞ്ഞു. ന​ട​ൻ നേ​രി​ട്ടെ​ത്തി ച​ർ​ച്ച ന​ട​ത്തു​ന്ന​ത് വ​രെ പ​ര​സ്യ​ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​രാ​നി​രി​ക്കു​ന്ന ഒ​രു പ്രോ​ജ​ക്റ്റു​ക​ളു​മാ​യും ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും തൊ​ഴി​ലാ​ളി​ക​ളും സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക് ദു​ബെ വ്യ​ക്ത​മാ​ക്കി.

എ​ഫ്‌​ഡ​ബ്ല്യു​സി​ഇ​യു​ടെ വി​ല​ക്ക് ര​ൺ​വീ​ർ സിം​ഗി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​ർ​മാ​താ​ക്ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും വ​ലി​യ ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ മ​റ്റു നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​ക​ളും ഒ​പ്പം നി​ൽ​ക്ക​ണ​മെ​ന്ന് എ​ഫ്‌​ഡ​ബ്ല്യു​ഐ​സി​ഇ അ​ഭ്യ​ർ​ഥി​ച്ചു. 

Latest News

Corehub Up